Month: ജൂലൈ 2019

കാര്യങ്ങളെ പൂര്‍ണ്ണതയുള്ളതാക്കുക

'ലുക്ക് & സി: എ പോര്‍ട്രെയ്റ്റ് ഓഫ് വെന്‍ഡല്‍ ബെറി' എന്ന ഡോക്യുമെന്ററിയില്‍, എങ്ങനെയാണ് വിവാഹമോചനം നമ്മുടെ ലോകത്തെ നിര്‍വചിക്കുന്നതെന്ന് എഴുത്തുകാരനായ ബെറി പറയുന്നു. നാം അന്യോന്യവും, ചരിത്രത്തില്‍ നിന്നും, ദേശത്തു നിന്നും മോചനം നേടിയിരിക്കുന്നു. പൂര്‍ണ്ണതയുള്ളതായിരിക്കേണ്ട കാര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ ദുഃഖകരമായ കാര്യത്തെ സംബന്ധിച്ച് നാം എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍, ബെറി പറഞ്ഞു, 'നമുക്ക് എല്ലാത്തിനെയും തിരികെ ഒന്നിച്ചാക്കാന്‍ കഴികയില്ല. നാം രണ്ടു വസ്തുക്കള്‍ എടുത്ത് അവയെ ഒന്നിപ്പിക്കുകയാണ് വേണ്ടത്.' പൊട്ടിപ്പോയ രണ്ടു വസ്തുക്കളെ എടുത്ത് അവയെ വീണ്ടും ഒന്നാക്കുക.

'സമാധാനം ഉണ്ടാക്കുന്നവര്‍…

ഒരു ശ്വാസം മാത്രം

ബോബിയുടെ ആകസ്മിക മരണം, മരണമെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചും ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും ചിന്തിക്കാനെന്നെ പ്രേരിപ്പിച്ചു. മഞ്ഞു വീണു കിടന്ന റോഡിലുണ്ടായ അപകടം എന്റെ ബാല്യകാല സുഹൃത്തിന്റെ ജീവനപഹരിച്ചപ്പോള്‍ അവള്‍ക്ക് ഇരുപത്തി നാലു വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു. തകര്‍ന്ന കുടുംബത്തില്‍ വളര്‍ന്ന അവള്‍ അടുത്ത കാലത്താണ് ചുവടുറപ്പിച്ചു മുന്നേറാനാരംഭിച്ചത്. യേശുവിലുള്ള ഒരു പുതിയ വിശ്വാസിയായ അവളുടെ ജീവിതം എങ്ങനെയാണ് ഇത്ര വേഗം അവസാനിച്ചത്?

ചിലപ്പോള്‍ ജീവിതം തീരെ ഹ്രസ്വവും ദുഃഖം നിറഞ്ഞതുമായി തോന്നും. സങ്കീര്‍ത്തനം 39 ല്‍ സങ്കീര്‍ത്തനക്കാരനായ ദാവീദ് തന്റെ സ്വന്ത കഷ്ടതയില്‍ വിലപിച്ചു കൊണ്ടു പറയുന്നു,…

പ്രശംസിക്കാന്‍ ഒന്ന്

യാഥാര്‍ത്ഥമായത് എന്നതിന്റെ അര്‍ത്ഥമെന്താണ്? കൊച്ചുകുട്ടികള്‍ക്കുള്ള പുസ്തകമായ ദി വെല്‍വെറ്റിന്‍ റാബിറ്റില്‍ ഉത്തരം നല്‍കിയിരിക്കുന്ന വലിയ ചോദ്യമാണത്. ഒരു നഴ്സറിയിലെ കളിപ്പാട്ടങ്ങളുടെ കഥയാണത്. ഒരു വെല്‍വെറ്റ് മുയല്‍, ഒരു കുട്ടിയാല്‍ സ്നേഹിക്കപ്പെടുന്നതിലൂടെ യഥാര്‍ത്ഥമായിത്തീരാന്‍ ശ്രമിക്കുന്നതാണത്. മറ്റു കളിപ്പാട്ടങ്ങളിലൊന്ന് പഴയതും ബുദ്ധിമാനുമായ തോല്‍ക്കുതിരയാണ്. 'മെക്കാനിക്കല്‍ പാവകളുടെ പരമ്പര തന്നെ പുകഴ്ച പറയാനും പൊങ്ങച്ചം പറയാനും വന്നത് അവന്‍ കണ്ടു; ഒന്നൊന്നായി അവ തകര്‍ന്നു... കടന്നു പോയി.' അവ കാഴ്ചയ്ക്കു മികച്ചതും ശബ്ദം സുന്ദരവുമായിരുന്നു എങ്കിലും അവയെ സ്നേഹിക്കുന്ന കാര്യം വരുമ്പോള്‍ അവയുടെ പൊങ്ങച്ചം കേവലം ഒന്നുമില്ലാത്തതായി മാറി.…

എന്റെ തലയ്ക്ക് പുറകിലെ കണ്ണുകള്‍

എന്റെ ബാല്യകാലത്തില്‍ ഞാന്‍ ഏതൊരു കുട്ടിയേയും പോലെ കുസൃതിയായിരുന്നു; വഴക്കു കേള്‍ക്കാതിരിക്കാന്‍ എന്റെ പെരുമാറ്റം മറച്ചു വയ്ക്കാനും ശ്രമിച്ചിരുന്നു. എങ്കിലും ഞാന്‍ ചെയ്ത കാര്യം എന്റെ അമ്മ സാധാരണയായി കണ്ടുപിടിച്ചിരുന്നു. എന്റെ കരുത്തക്കേടുകളെ എത്ര പെട്ടെന്നും കൃത്യമായും അവള്‍ അറിഞ്ഞിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അവള്‍ എങ്ങനെയറിഞ്ഞു എന്നു ഞാന്‍ അത്ഭുതപ്പെടുകയും അങ്ങനെ ചോദിക്കുകയും ചെയ്യുമ്പോള്‍ എപ്പോഴും പറയുന്ന മറുപടി, 'എനിക്ക് തലയുടെ പുറകില്‍ കണ്ണുകളുണ്ട്' എന്നായിരുന്നു. ഇത് അമ്മ പുറം തിരിഞ്ഞു നില്‍ക്കുമ്പോഴൊക്കെ ആ തല പരിശോധിക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നു - കണ്ണുകള്‍…

തടവിലും വിശ്വസ്തനായി

1948 ലെ ഒരു പ്രഭാതത്തില്‍ കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ തന്റെ ജീവിതം എങ്ങനെ വഴിമാറാന്‍ പോകുന്നുവെന്നതു സംബന്ധിച്ച് ഹാര്‍ലാന്‍ പോപ്പോവിന് ഒരു ധാരണയുമുണ്ടായിരുന്നില്ല. ഒരു മുന്നറിയിപ്പുമില്ലാതെ, അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ പേരില്‍ ബള്‍ഗേറിയന്‍ പോലീസ് അദ്ദേഹത്തെ ജയിലിലടച്ചു. അടുത്ത പതിമൂന്ന് വര്‍ഷങ്ങള്‍ അഴിക്കുളില്‍ കഴിച്ചുകൂട്ടി - ശക്തിക്കും ധൈര്യത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്. ഭീകരമായ പീഡകള്‍ക്കു നടുവിലും ദൈവം തന്നോടു കൂടെയുണ്ടെന്ന് അദ്ദേഹം അറിഞ്ഞിരുന്നു; അതിനാല്‍ സഹതടവുകാരോട് യേശുവിനെക്കുറിച്ചദ്ദേഹം പങ്കുവച്ചു - അനേകര്‍ വിശ്വസിച്ചു.

ഉല്പത്തി 27 ലെ വിവരണത്തില്‍, കോപിഷ്ഠരായ തന്റെ സഹോദരന്മാര്‍ തന്നെ മിദ്യാന്യ…